×
Home Latest News Kerala India World Business Entertainment Sports Health Technology

ചെയർമാനെ തിരഞ്ഞെടുത്ത് കേരള കോൺഗ്രസിൽ അധികാരം ഉറപ്പിക്കാനൊരുങ്ങി പി.ജെ.ജോസഫ്

By David Sherfinski and Stephen Dinan - The Washington Times

കോട്ടയം: ചെയർമാനെ തിരഞ്ഞെടുത്ത് കേരള കോൺഗ്രസിൽ അധികാരം ഉറപ്പിക്കാൻ നടപടികൾ വേഗത്തിലാക്കി പി.ജെ.ജോസഫ്. തർക്കം തീർക്കാൻ സന്ധി സംഭാഷണമില്ലെന്ന് വ്യക്തമാക്കിയ പിജെ ചെയർമാൻ തിരഞ്ഞെടുപ്പിനുള്ള വരണാധികാരിയെ പ്രഖ്യാപിച്ചു. യുഡിഎഫിനെ സമ്മർദത്തിലാക്കി ജോസഫിനെ പ്രതിരോധിക്കാനാണ് ജോസ് വിഭാഗത്തിന്റെ നീക്കം. 

തൊടുപുഴയിൽ സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതിലൂടെ പി.ജെ.ജോസഫ് പാർട്ടിയിലെ ആധിപത്യം ഉറപ്പിക്കുകയാണ്. സംസ്ഥാന കമ്മറ്റിയിലും ഭൂരിപക്ഷമായതോടെ ചെയർമാൻ തിരഞ്ഞെടുപ്പ് അനായാസം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഹൈക്കോടതി അഭിഭാഷകനായ സോജൻ ജെയിംസാണ് വരണാധികാരി. തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. ജോസ് വിഭാഗവുമായി സമവായ ചർച്ചയില്ലെന്ന് വ്യക്തമാക്കിയ പി.ജെ ജോസ് കെ.മാണി തെറ്റുകൾ ആവർത്തിക്കുകയാണെന്നും കുറ്റപ്പെടുത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച മുഴുവൻ സീറ്റിലും സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് പ്രഖ്യാപിച്ച് ജോസ് കെ.മാണി തർക്കങ്ങളുടെ ഗതിമാറ്റി. ജോസഫിനെയും രൂക്ഷമായി വിമർശിച്ചു. 

ചങ്ങനാശേരി നഗരസഭാ ചെയർമാൻ തർക്കത്തിൽ ജോസഫിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുകയാണ് ജോസ് വിഭാഗം ആരോപിച്ചു. ചെയർമാൻ സ്ഥാനം ഈ മാസം തന്നെ രാജിവെക്കുമെന്ന് ജോസ് കെ.മാണി വ്യക്തമാക്കി. കേരള കോൺഗ്രസ് അംഗങ്ങളിൽ ആറു പേരുടേയും ഒപ്പിട്ട കത്ത് ജോസഫ് ഡിസിസിക്ക് കൈമാറിയതോടെയാണ് ജോസ് വഴങ്ങിയത്.

ജോസ് കെ. മാണി തോല്‍ക്കാനായി ജനിച്ചവനാണെന്ന് പി.ജെ. ജോസഫ് പരിഹസിച്ചു. നിയമത്തെപ്പറ്റി ഒരറിവുമില്ലാത്തവരാണ് ജോസ് കെ.മാണിക്കൊപ്പമുളളത്.  കേരള കോണ്‍ഗ്രസ് പിളര്‍ന്നതല്ല. ചിലര്‍ പുറത്തുപോയതാണ്. അവരുമായി ഇനി സന്ധിസംഭാഷണമില്ല. തെറ്റുതിരുത്തിവന്നാല്‍ സ്വാഗതം ചെയ്യുമെന്നും പി.ജെ.ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.  പാര്‍ട്ടി ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനുളള വരണാധികാരിയായി സോജന്‍ ജയിംസിനെ ജോസഫ് വിഭാഗം തിരഞ്ഞെടുത്തു. 

തൊടുപുഴയില്‍ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തിരഞ്ഞെടുപ്പ്.  തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും.     ജോസ് കെ.മാണി വിളിച്ച സംസ്ഥാന കമ്മിറ്റി നിയമവിരുദ്ധമെന്ന് പി.ജെ ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ യോഗത്തിലുണ്ടെങ്കില്‍ ഫോട്ടോ പുറത്തുവിടാന്‍ ജോസഫ് വെല്ലുവിളിച്ചു.