×
Home Latest News Kerala India World Business Entertainment Sports Health Technology

സംസ്ഥാന പെൺകുട്ടികളുടെ ഹോക്കി ടൂർണമെന്റിന് പരിസമാപ്തി; തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂളിന് കിരീടം

By David Sherfinski and Stephen Dinan - The Washington Times

  തിരുവല്ല: അഞ്ചാമത് സംസ്ഥാന പെൺകുട്ടികളുടെ ഹോക്കി ടൂർണമെന്റിന് പരിസമാപ്തി.വാശിയേറിയ മത്സരത്തിന് ശേഷം തിരുവനന്തപുരം ജി വി രാജ സ്പോർട്സ് സ്കൂൾ കിരീടം സ്വന്തമാക്കി.ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിലായിരുന്നു  ഫൈനലിൽ തിരുവനതപുരം ജി വി രാജ സ്പോർട്സ് സ്കൂൾ കിരീടത്തിൽ മുത്തമിട്ടത്.ഫൈനലിൽ പാലക്കാടിനെ സഡൻസിലൂടെയാണ് പരാജയത്തിലേക്ക് നയിച്ചത്.അവസാന നിമിഷം ഒരു ഗോളിനാണ് തിരുവനന്തപുരം ജി വി വിജയകിരീടം നേടിയത്.

വിജയികൾക്ക് എൻ.  എം രാജു ട്രോഫി സമ്മാനിച്ചു.ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ  പ്രസിഡന്റ് കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു.മാർത്തോമ്മാ  കോളേജ് പ്രിൻസിപ്പൽ ഡോ: ഐ സി കെ ജോൺ, ഡോ റെജി നോൾഡ് വർഗീസ്,പ്രസന്നകുമാർ,ആർ ഷൈൻ, അഷറഫ്,അഞ്ജലി കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.