×
Home Latest News Kerala India World Business Entertainment Sports Health Technology

നവംബർ 14 ലോകപ്രമേഹദിനം; ഒരു അവലോകനം

By David Sherfinski and Stephen Dinan - The Washington Times

നവംബർ 14 ലോകപ്രമേഹദിനം ആണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വളരെ കൂടുമ്പോൾ ഉണ്ടാകുന്ന ഒരു മെറ്റബോളിക് ഡിസോർഡർ ആണ് പ്രമേഹം. ഭക്ഷണത്തിൽ നിന്നു ലഭിക്കുന്ന ഗ്ലൂക്കോസിനെ ഊർജ്ജമാക്കി മാറ്റുന്നത് പാൻക്രിയാസ് ഉല്‍പ്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോൺ ആണ്. ഈ ഊർജ്ജത്തെ കോശങ്ങളിലേക്കെത്തിക്കാനുള്ള സൗകര്യവും ഇത് ചെയ്തുകൊടുക്കുന്നു. എന്നാൽ ഇൻസുലിൻ ഉൽപ്പാദനത്തിൽ എന്തെങ്കിലും പ്രശ്നം നേരിട്ടാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടും. എന്നാൽ ഭക്ഷണത്തിലും ജീവിതരീതിയിലും വരുത്തുന്ന വ്യത്യാസങ്ങളിലൂടെ ആരോഗ്യവും ദീര്‍ഘായുസ്സും നിലനിർത്താൻ നമുക്ക് സാധിക്കും. എന്നാൽ നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം അനാരോഗ്യത്തിലേക്കും ഗുരുതരമായ ഭവിഷ്യത്തുക്കൾക്കും കാരണമാകാം.

(image)

 പ്രമേഹബാധിതർക്കുള്ള അടിസ്ഥാനചികിത്സയ്ക്ക് ഒരു ദിവസം കുറഞ്ഞത് 16 രൂപ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അതായത് മാസത്തിൽ ഏകദേശം 500 രൂപ. എന്നാൽ, ആഗോളതലത്തിൽ നിലനിൽക്കുന്ന നിർദേശങ്ങളനുസരിച്ചുള്ള പുതിയ ചികിത്സാരീതിക്ക് ചെലവേറുമെന്ന് ജ്യോതിദേവ്സ് ഡയബെറ്റിസ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാൻ ഡോ. ജ്യോതിദേവ് പറഞ്ഞു. പ്രമേഹത്തോടൊപ്പം അനുബന്ധരോഗമുണ്ടെങ്കിൽ അതുംകൂടി തടയുന്നതിന് മരുന്നു നൽകുന്ന രീതിയാണിത്. നല്ല പ്രതിരോധ ചികിത്സ നൽകണമെങ്കിൽ പ്രതിമാസ ചെലവ് 4500 രൂപവരും. പ്രമേഹം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ പത്തോ പതിനഞ്ചോ വർഷം കഴിയുമ്പോഴേക്കും ഹൃദയത്തിനും വൃക്കയ്ക്കും കണ്ണിനുമെല്ലാം അസുഖം ബാധിച്ചുതുടങ്ങിയേക്കും. ഈ ഘട്ടത്തിൽ പ്രതിമാസ ചികിത്സച്ചെലവ് 10,000 രൂപ കടക്കും. കുട്ടികളിലെ പ്രമേഹചികിത്സയ്ക്ക് ശരാശരി 100 രൂപയെങ്കിലും ദിവസേന വേണ്ടിവരും. 

പ്രമേഹമുള്ളവരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ് ഡയറ്റ്. മരുന്നിനോ മറ്റ് ജീവിതരീതികള്‍ക്കോ മുകളിലാണ് അവരുടെ ഡയറ്റിന്റെ സ്ഥാനം. മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. രോഗത്തെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണവും തീര്‍ച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
പ്രമേഹം നിയന്ത്രിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് നോക്കാം.

 പാവയ്ക്ക

പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്നു തന്നെയാണ് മിക്ക പഠനങ്ങളും പറയുന്നത്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ഘടകങ്ങളായ വിസിൻ, കരാൻറ്റിന്‍, പോളിപെപ്പ്റ്റൈഡ് പി എന്നിവ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. മാത്രമല്ല ശരീരത്തിലെ പ്രധാനപ്പെട്ട ഒരു കൂട്ടം പേശികളായ സ്കെലറ്റൽ  മസിലുകളുടെ ഗ്ലൂക്കോസ് ഉപയോഗം കൂട്ടുകയും ചെയ്യുന്നു. തന്മൂലം രക്തത്തിലെ  ഗ്ലൂക്കോസ് അളവ് ഉയരാതെ നിൽക്കും. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും ഇതിലെ ഘടകങ്ങൾക്കു കഴിയും. ജേണൽ ഓഫ് ക്ലിനിക്കൽ എപ്പിഡമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

(image)

 കോവയ്ക്ക. 

ഇന്റർനാഷണൽ ഡയബറ്റിസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് കോവയ്ക്ക ഒരു പ്രകൃതിദത്ത ഇൻസുലിൻ എന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാതെ നിയന്ത്രിക്കാൻ കോവയ്ക്കയുടെ ഉപയോഗത്തിലൂടെ സാധിക്കും. നാരുകൾ ധാരാളമടങ്ങിയിരിക്കുന്നതും ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവാണെന്നുള്ളതിനാലുമാണ് കോവയ്ക്ക പ്രമേഹരോഗികൾക്ക് സഹായകരമാകുന്നത്.
 (image)

ഓട്സ്... 

 ഓട്സിലെ ബീറ്റാ ഗ്ലൂക്കോൺ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും. റോൾഡ് ഓട്സ് (നാരുകൾ കൂടുതലടങ്ങിയിരിക്കുന്നത്) തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

(image)

 പയറുവർഗങ്ങൾ.. 

 പയറുവർഗങ്ങൾ മിക്ക രോഗങ്ങൾക്കും ആരോഗ്യകരമായ ഭക്ഷണപ്രതിവിധിയാണ്. പയറുവർഗങ്ങളിലെ പോഷകഘടകങ്ങൾ പ്രമേഹരോഗികൾക്ക് ഉത്തമമാണ്. പയറുവർഗങ്ങളിൽ പ്പെട്ട മുതിര, ചെറുപയർ, രാജ്മ, സോയാബീൻ തുടങ്ങിയവ യിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇതു പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഒപ്പം വിശപ്പു കുറയ്ക്കാനും.

(image)
 വെണ്ടയ്ക്ക... 

പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് വെണ്ടയ്ക്ക. ശരീരത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ധാതുക്കളും ഇതിലുണ്ട്. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ദഹിക്കാനും എളുപ്പമാണ്. ഇതിലടങ്ങിയ ജീവകം ബിയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.

(image)

 ബദാം.. 

പ്രമേഹരോ​ഗികൾ ദിവസവും നാലോ അഞ്ചോ ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ബദാമില്‍ അടങ്ങിയിരിക്കുന്ന മാഗ്നീസാണ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത്. പ്രമേഹ രോഹഗികള്‍ സ്റ്റാര്‍ച്ച് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് തൊട്ടുമുന്‍പ് ബദാം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് 30 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ജേണല്‍ മെറ്റബോളിസത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

(image)