×
Home Latest News Kerala India World Business Entertainment Sports Health Technology

റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി; വ്യോമസേന പൈലറ്റുമാർക്കും  സാങ്കേതിക വിദഗ്ധർക്കും പരിശീലനം ആരംഭിച്ചു

By David Sherfinski and Stephen Dinan - The Washington Times

ഫ്രാൻസിൽ നിന്നു വാങ്ങുന്ന മൂന്ന് റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയതായും വ്യോമസേന പൈലറ്റുമാരെയും സാങ്കേതിക വിദഗ്ധരെയും പരിശീലിപ്പിക്കുന്നതിനായി ഇത് ഉപയോഗിക്കുന്നുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഇന്ത്യയും ഫ്രാൻസും 36 റഫാൽ ജെറ്റുകൾക്കായി 2016 സെപ്റ്റംബറിൽ 7.87 ബില്യൺ യൂറോ (ഏകദേശം 59,000 കോടി രൂപ) കരാർ ഒപ്പിട്ടിരുന്നു. ഒക്ടോബർ 8 ന് ആദ്യത്തെ റഫാൽ ജെറ്റ് ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. നാല് റഫാൽ ജെറ്റുകളുടെ ആദ്യ ബാച്ച് 2020 മെയ് മാസത്തോടെയാണ് ഇന്ത്യയിലെത്തുക. 

റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൺ ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകുമെന്നാണ് അറിയുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റഫാലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളത്തിലാണു വിന്യസിക്കുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റഫാൽ അംബാല താവളമാക്കുന്നതു നിർണായകമാണ്. റഫാലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അംബാലയിൽ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.