×
Home Latest News Kerala India World Business Entertainment Sports Health Technology

കുട്ടികളുടെ അശ്ലീല വീഡിയോ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

By David Sherfinski and Stephen Dinan - The Washington Times

ഭോപ്പാല്‍: ഭോപ്പാലിൽ കുട്ടികളുടെ അശ്ലീല വീഡിയോ വാട്ട്സ്ആപ്പ് വഴി പ്രചരിപ്പിച്ച ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. കുട്ടികളുടെ അശ്ലീല വിഡിയോ മാത്രം പങ്കിടുന്ന  വാട്‌സാപ്പിലെ അശ്ലീല ഗ്രൂപ്പിലെ അംഗമായിരുന്നു പ്രതി. കഴിഞ്ഞ മാസം ക്രൈംബ്രാഞ്ച് പൂട്ടിച്ച ഗ്രൂപ്പ് വീണ്ടും തുറന്നാണ് ഇയാള്‍ വീഡ‍ിയോകള്‍ അയച്ചത് എന്നാണ് പൊലീസ് പറയുന്നത്. 

ഈ ഗ്രൂപ്പിന്‍റെ അഡ്മിന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് ഇയാള്‍ ഉത്തര്‍പ്രദേശുകാരനാണ് എന്നാണ് പൊലീസിന് ലഭിച്ച സൂചന. കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ്, ടെലിഗ്രാം ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.