×
Home Latest News Kerala India World Business Entertainment Sports Health Technology

മുംബൈയില്‍ വന്‍ ലഹരി മരുന്ന് വേട്ട; 1.3 കോടി രൂപയുടെ കൊക്കെയ്‌നുമായി വിദേശി പിടിയില്‍

By David Sherfinski and Stephen Dinan - The Washington Times

മുംബൈ: മുംബൈയില്‍ വന്‍ ലഹരി മരുന്ന് വേട്ട. 1.3 കിലോ കൊക്കെയ്‌നുമായി ഐവറികോസ്റ്റ് പൗരന്‍ പിടിയിലായി. പെനിന്‍സുല ഹോട്ടലിനു സമീപത്ത് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. 

അല്ലാ കൗവാഡിയൊ ബോറിസ് എന്ന 42കാരനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. മുംബൈയുടെ പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കൊക്കെയ്ന്‍ വിതരണം ചെയ്തിരുന്ന ഇയാള്‍ യുവാക്കളെയാണ് ലക്ഷ്യമിട്ടിരുന്നത്.

പബ്ബുകളിലും പ്രൈവറ്റ് പാര്‍ട്ടികളിലും പങ്കെടുക്കുന്നവര്‍ക്ക് ഇടയിലാണ് ബോറിസ് പ്രധാനമായും കൊക്കെയ്ന്‍ വിതരണം ചെയ്തിരുന്നത്. 220 ഗ്രാം കൊക്കെയ്‌നാണ് ഇയാളുടെ പക്കല്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.