×
Home Latest News Kerala India World Business Entertainment Sports Health Technology

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടണ്‍

By David Sherfinski and Stephen Dinan - The Washington Times

ലണ്ടന്‍: നൂറു വര്‍ഷങ്ങള്‍ക്കു ശേഷം ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടണ്‍. പ്രധാനമന്ത്രി തെരേസാ മേയാണ് ഖേദം പ്രകടിപ്പിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് തെരേസാ മേയുടെ ഖേദ പ്രകടനം.  ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ന്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും അ​പ​മാ​ന​ക​ര​മാ​യ പ്ര​വൃ​ത്തി​യാ​യി​രു​ന്നു കൂ​ട്ട​ക്കൊ​ല. ജാ​ലി​യ​ന്‍ വാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല​യി​ല്‍ അ​ഗാ​ധ​മാ​യ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും തെ​രേ​സ മേ ​പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ നി​ര്‍​ണാ​യ​ക​മാ​യ ഒ​രു ഏ​ടാ​യി​രു​ന്നു ജാ​ലി​യ​ന്‍ ബാ​ലാ​ബാ​ഗ് കൂ​ട്ട​ക്കൊ​ല. കൂ​ട്ട​ക്കൊ​ല​യു​ടെ നൂ​റാം വാ​ര്‍​ഷി​ക​ത്തി​ലാ​ണ് ബ്രി​ട്ട​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്. എ​ന്നാ​ല്‍ കൂ​ട്ട​ക്കൊ​ല​യി​ല്‍ മാ​പ്പ് പ​റ​യാ​ന്‍ തെ​രേ​സ മേ ​ത​യാ​റാ​യി​ട്ടി​ല്ല. ജാ​ലി​യ​ന്‍​വാ​ലാ​ബാ​ഗ് സം​ഭ​വ​ത്തി​ല്‍ നി​രു​പാ​ധി​കം മാ​പ്പ് പ​റ​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ജെ​റ​മി കോ​ര്‍​ബി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി മാ​പ്പു പ​റ​യാ​ന്‍ ത​യ​റാ​വാ​ത്ത​തി​ല്‍ നി​രാ​ശ​പ്ര​ക​ടി​പ്പി​ച്ച്‌ സി​ക്ക് ഫെ​ഡ​റേ​ഷ​ന്‍ രം​ഗ​ത്തെ​ത്തി.

1919 ഏപ്രില്‍ 13 നായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. 379 പേര്‍ വെടിവെപ്പില്‍ മരിച്ചുവെന്നാണ്‌ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കണക്ക്. 1800ല്‍ ഏറെ പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.