×
Home Latest News Kerala India World Business Entertainment Sports Health Technology

ഇറാന്റെ സൈന്യത്തെ ഭീകര സംഘടനകളുടെ പട്ടികയിൽപെടുത്തി അമേരിക്ക; തിരിച്ചടിച്ച് ഇറാൻ

By David Sherfinski and Stephen Dinan - The Washington Times

അമേരിക്ക - ഇറാൻ ബന്ധം കൂടുതൽ വഷളാകുന്ന നടപടിയെടുത്തത് അമേരിക്കയും തിരിച്ചടിച്ച് ഇറാനും വീണ്ടും രംഗത്ത്. ഇറാന്‍റെ സൈന്യമായ  റെവല്യൂഷണറി ഗാർഡ്‌സിനെ അമേരിക്ക ഭീകര സംഘടനകളുടെ പട്ടികയിൽപെടുത്തി. ആദ്യമായാണ് ഒരു വിദേശരാജ്യത്തിന്‍റെ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത്. എന്നാൽ അമേരിക്കയുടെ ഈ നടപടിക്ക് പിന്നാലെ  പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനികരെ ഭീകരസംഘടനയായി ഇറാനും പ്രഖ്യാപിച്ചു.

ഇതോടെ ഇറാനുമേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ചുമത്തുമെന്നാണ് സൂചന. ഇറാനുമായുള്ള ആണവകരാറിൽനിന്ന് ഡോണൾഡ് ട്രംപ് പിൻമാറിയതോടെ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായിരുന്നു. നേരിട്ടുള്ള യുദ്ധത്തിലേക്ക് കാര്യങ്ങൾ എത്തുമോ എന്ന ആശങ്കയുണ്ടായിരുന്നിടത്ത് നിന്ന് ഇടക്കാലത്ത് പരസ്പരമുള്ള പോര് അൽപം കുറഞ്ഞിരുന്നു. എന്നാൽ പുതിയ നടപടി കൂടുതൽ പ്രശനങ്ങളിലേക്ക് വഴിവെച്ചേക്കും.