×
Home Latest News Kerala India World Business Entertainment Sports Health Technology

പാർവതി നായികയായി എത്തുന്ന ഉയരെയുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

By David Sherfinski and Stephen Dinan - The Washington Times

ഉയരെയുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. പാർവതി നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. ആസിഫ് അലി,ടൊവിനോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സഞ്ജയും-ബോബിയും ചേർന്നാണ്. 

സിദ്ധിഖ്, പ്രതാപ് പോത്തൻ, അനാർക്കലി മരക്കാർ, പ്രേം പ്രകാശ്, ഇർഷാദ്, നാസ്സർ, സംയുക്ത മേനോൻ, ഭഗത്, അനിൽ മുരളി,അനിൽ മുരളി, ശ്രീറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് എസ് ക്യൂബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണ് ഉയരെ. സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.