×
Home Latest News Kerala India World Business Entertainment Sports Health Technology

ടിക് ടോക് നിരോധനം; ആപ്പ് നിര്‍മാതാക്കള്‍ സുപ്രീം കോടതിയില്‍

By David Sherfinski and Stephen Dinan - The Washington Times

ന്യൂഡല്‍ഹി: ടിക്ടോക്കിന്റെ നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആപ്പിന്‍റെ നിര്‍മാതാക്കളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ടിക്ടോക്കിന്റെ നിരോധനം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കലാണെന്ന് ഹര്‍ജിയില്‍ പറയുന്നു.

ലോകത്തിലെ തന്നെ മികച്ച സ്റ്റാര്‍ട്ടപ്പുകളിലൊന്നായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ള ടിക്ടോക്ക് ചെറു വീഡിയോകള്‍ സ്പെഷ്യല്‍ എഫക്ടുകളോടെ നിര്‍മിക്കാവുന്ന സാമൂഹ്യമാധ്യമങ്ങളുടെ ഗണത്തില്‍പ്പെടുന്ന ആപ്പാണ്.

വ്യക്തികള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള ഇടമായ ടിക്ടോക്കിന്‍റെ നിരോധനം ഇന്ത്യന്‍ പൗരന്മാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് തുല്യമാണെന്നും നിരോധനം റദ്ദാക്കണമെന്നും കമ്പനി വാദിക്കുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അശ്ലീലത പ്രോല്‍സാഹിപ്പിക്കുന്നുവെന്ന നിരീക്ഷണത്തില്‍ മദ്രാസ് ഹൈക്കോടതി ടിക്ടോക്ക് നിരോധിച്ചുകൊണ്ട് വിധി പ്രഖ്യാപിച്ചിരുന്നു. അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ മുത്തുകുമാറിന്‍റെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവുണ്ടായത്.