×
Home Latest News Kerala India World Business Entertainment Sports Health Technology

മധുരരാജയ്ക്ക് യുഎസില്‍ വന്‍ റിലീസ്; തിയറ്റര്‍ ലിസ്റ്റ് പുറത്ത് വിട്ടു

By David Sherfinski and Stephen Dinan - The Washington Times

മമ്മൂട്ടി ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു ദിവസം കൂടി. വൈശാഖ് സംവിധാനം ചെയ്ത വിഷു എന്റര്‍ടെയ്നര്‍ മധുര രാജ നാളെ തിയറ്ററുകളില്‍ എത്തുകയാണ്. ഉദയ് കൃഷ്ണയുടെ തിരക്കഥയില്‍ എല്ലാ വിഭാഗം പ്രേക്ഷകരെയും ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രത്തിന് മികച്ച ആഗോള റിലീസ് ലഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. യുഎസില്‍ ഒരു മലയാള ചിത്രത്തിന്റെ എക്കാലത്തെയും വലിയ രണ്ടാമത്തെ റിലീസായി മധുരരാജ മാറുകയാണ്. സീ സ്റ്റുഡിയോ ഇന്റര്‍നാഷണലും ഫാര്‍സ് ഫിലിമും ചേര്‍ന്നാണ് ചിത്രം ആഗോള വിപണികളില്‍ എത്തിക്കുന്നത്. 

ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ വ്യാപക റിലീസ് 19ന് ആയിരിക്കും. എന്നാല്‍ മെല്‍ബണില്‍ 12ന് തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ് നാടുകളില്‍ ഫാര്‍സ് വിപുലമായ പ്രചാരണത്തോടെയാണ് ചിത്രം എത്തിക്കുന്നത്. മധുരരാജയുടെ യുഎസ് തിയറ്റര്‍ ലിസ്റ്റ് കാണാം. ജയ്, മഹിമ നമ്പ്യാര്‍, സലിം കുമാര്‍, നെടുമുടി വേണു, അനുശ്രീ, സിദ്ദിഖ്, ജഗപതി ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ ഒരുക്കിയത്. ഡ്യൂപ്പിലാതെയും റോപ്പില്ലാതെയും ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയത്. നേരിട്ടുള്ള ആക്ഷനില്‍ ഗ്രാഫിക്സിന്റെ ഉപയോഗവും വളരേ കുറച്ചേ ഉണ്ടായിട്ടുള്ളൂ. 27 കോടി രൂപ ചെലവില്‍ നെല്‍സണ്‍ ഐപ്പാണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്.