×
Home Latest News Kerala India World Business Entertainment Sports Health Technology

ഇ​ന്ത്യ​ ​ഓപ്പ​ണ്‍​ ​ബാ​ഡ്മി​ന്റ​ണ്‍​ ​ചാ​മ്പ്യന്‍​ഷി​പ്പി​ല്‍​ ​ശ്രീകാന്തിന് കിരീടനഷ്ടം

By David Sherfinski and Stephen Dinan - The Washington Times

ന്യൂ​ഡ​ല്‍​ഹി​ ​:​ ഇ​ന്ത്യ​ ​ഓപ്പ​ണ്‍​ ​ബാ​ഡ്മി​ന്റ​ണ്‍​ ​ചാ​മ്പ്യന്‍​ഷി​പ്പി​ല്‍​ ​ഇ​ന്ത്യ​ന്‍​ ​താ​രം​ ​കെ.​ ​ശ്രീകാന്തിന് കിരീടനഷ്ടം.  ​ശ്രീ​കാ​ന്തി​ന്റെ​ ​സ്വ​പ്ന​ങ്ങ​ള്‍​ ​ത​ച്ചു​ട​ച്ച്‌ ​ഡെ​ന്‍​മാ​ര്‍​ക്ക് ​താ​രം​ ​വി​ക്ട​ര്‍​ ​അ​ക്‌​സ​ല്‍​സ​ന്‍.​ ​ 17​ ​മാ​സ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷ​മാ​ണ് ​ശ്രീ​കാ​ന്ത് ​ഒ​രു​ ​വേ​ള്‍​ഡ് ​ടൂര്‍​ ​മ​ത്സ​ര​ത്തി​ന്റെ​ ​ഫൈ​ന​ലി​നി​റ​ങ്ങി​യ​ത്.​ ലോ​ക​ ​നാ​ലാം​ ​നമ്പര്‍​ ​താ​ര​മാ​യ​ ​അ​ക്‌​സ​ല്‍​സ​ന്‍​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ള്‍​ക്ക് ​ഇ​ന്ന​ലെ​ ​ഫൈ​ന​ലി​ല്‍​ ​ശ്രീ​കാ​ന്തി​നെ​ ​കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു.​ 21​-7,​ 22​-20​ ​എ​ന്ന​ ​സ്കോ​റി​നാ​യി​രു​ന്നു​ 36​ ​മി​നി​ട്ടു​കൊ​ണ്ട് ​ഡെ​ന്‍​മാ​ര്‍​ക്ക് ​താ​ര​ത്തി​ന്റെ​ ​വി​ജ​യം. ഇ​ത് ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​അ​ക്‌​സ​ല്‍​സെ​ന്‍​ ​ഇ​ന്ത്യ​ ഓപ്പ​ണ്‍​ ​ജേ​താ​വാ​കു​ന്ന​ത്.​ 2017​ ​ലും​ ​ഇ​ദ്ദേ​ഹ​ത്തി​നാ​യി​രു​ന്നു​ ​കി​രീ​ടം. 

വ​നി​താ​ ​സിം​ഗി​ള്‍​സി​ല്‍​ ​താ​യ്‌​ല​ന്‍​ഡി​ന്റെ​ ​ര​ത്ചാ​നോ​ക്ക് ​ഇ​ന്റാ​നോ​ണ്‍​ ​കി​രീ​ടം​ ​നേ​ടി.​ ​ഫൈ​ന​ലി​ല്‍​ ​ചൈ​ന​യു​ടെ​ ​ഹി​ ​ബിം​ഗ്ജി​യാ​വോ​യെ​ 21​-15,​ 21​-14​ ​എ​ന്ന​ ​സ്കോ​റി​നാ​ണ് ​ഇ​ന്റാ​നോ​ണ്‍​ ​തോ​ല്‍​പ്പി​ച്ച​ത്.​ ​ഇ​ത് ​മൂ​ന്നാം​ത​വ​ണ​യാ​ണ് ​താ​യ്‌​ല​ന്‍​ഡ് ​താ​രം​ ​ഇ​ന്ത്യ​ ​ഓപ്പ​ണ്‍​ ​നേ​ടു​ന്ന​ത്.​ ​സെ​മി​യി​ല്‍​ ​ഇ​ന്ത്യ​യു​ടെ​ ​പി.​വി.​ ​സി​ന്ധു​വി​നെ​ ​തോ​ല്‍​പ്പി​ച്ചാ​ണ് ​ബിം​ഗ്ജി​യാ​വോ​ ​ഫൈ​ന​ലി​ലെ​ത്തി​യി​രു​ന്ന​ത്.