×
Home Latest News Kerala India World Business Entertainment Sports Health Technology

ഏകദിന പരമ്പര; മൂന്നാം മത്സരത്തിലും വിജയം; പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയ

By David Sherfinski and Stephen Dinan - The Washington Times

പാകിസ്ഥാനെതിരായ ഏകദിന പരബരയിലെ മൂന്നാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് 80 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ഓസ്ട്രേലിയ ഉയര്‍ത്തിയ 267 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് 44.4 ഓവറില്‍ 186 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ട്ടമായി. വിജയത്തോടെ രണ്ട് മത്സരങ്ങള്‍ കൂടെ ബാക്കിനില്‍ക്കെ പരബര 30 ന് ഓസ്ട്രേലിയ സ്വന്തമാക്കി. എട്ടോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പാറ്റ് കമ്മിന്‍സ്, 9.4 ഓവറില്‍ 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആഡം സാംപ എന്നിവരുടെ മികച്ച പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്.

ബഹ്റന്‍ഡ്രോഫ്, ഗ്ലെന്‍ മാക്സ്വെല്‍, നേഥന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. 46 റണ്‍സ് നേടിയ ഇമാം ഉള്‍ ഹഖ്, 32 റണ്‍സ് നേടിയ ഷൊഹൈബ് മാലിക്, 36 റണ്‍സ് നേടിയ ഉമര്‍ അക്മല്‍, 43 റണ്‍സ് നേടിയ ഇമാദ് വാസിം എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചുവെങ്കിലും വമ്ബന്‍ സ്‌കോര്‍ ആയി ഉയര്‍ത്താന്‍ ആര്‍ക്കും സാധിച്ചില്ല.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയെ 90 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, 47 റണ്‍സ് നേടിയ പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് 55 പന്തില്‍ 71 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്‍ എന്നിവര്‍ ചേര്‍ന്നാണ് പൊരുതാവുന്ന സ്‌കോറില്‍ എത്തിച്ചത്.