×
Home Latest News Kerala India World Business Entertainment Sports Health Technology

കേരള ബ്ലാസ്റ്റേഴ്‌സ് സമ്മര്‍ കോച്ചിങ് ക്യാംപ് ഏപ്രില്‍ ഒന്നു മുതല്‍

By David Sherfinski and Stephen Dinan - The Washington Times

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് സമ്മര്‍ കോച്ചിങ് ക്യാംപ് ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയും സ്‌കോര്‍ലൈന്‍ സ്പോര്‍ട്സും സംയുക്തമായാണ് ഫുഡ്ബോള്‍ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് രണ്ടുമാസം നീണ്ടു നില്‍ക്കും. എറണാകുളം ജില്ലയിലെ ആറിനും 16നും പ്രായപരിധിയില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്ക് മാത്രമാണ് ക്യാമ്പില്‍ പ്രവേശനം.

മഹാരാജാസ് കോളേജ് ഗ്രൗണ്ട്, അംബേദ്കര്‍ സ്റ്റേഡിയം, പനമ്പള്ളി നഗര്‍ ബുള്‍റിങ്ങ് എഫ്സി കോര്‍ട്ട്, ആലുവ യുസി കോളേജ് ഗ്രൗണ്ട്, പുത്തന്‍കുരിശ് പരാമ ഭട്ടാര കേന്ദ്രീയ വിദ്യാലയം സ്‌കൂള്‍ ഗ്രൗണ്ട്, പാമ്പാക്കുട അഡ്വഞ്ചര്‍ സ്‌കൂള്‍ ഗ്രൗണ്ട്, കൂനമ്മാവ് സെന്റ് ഫിലോമിനാസ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം നടക്കുക.

പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 9745591111, 9745594444, 9745895555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.