×
Home Latest News Kerala India World Business Entertainment Sports Health Technology

ഐപിഎൽ: ചെന്നൈ സൂപ്പർ കിങ്‌സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും

By David Sherfinski and Stephen Dinan - The Washington Times

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് പരിചയ സമ്പത്തിന്റെ കരുത്തും യുവത്വത്തിന്റെ കരുത്തും തമ്മിലുള്ള പോരാട്ടം. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്‌സ്  ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. 

ഡൽഹിക്ക് ഇത് ആദ്യ ഹോം മത്സരവും ചെന്നൈക്ക് ആദ്യ എവേ മത്സരവുമാണ്. ആദ്യ കളികളിൽ വിജയിച്ചാണ് ഇരു ടീമും ഇന്ന് രണ്ടാം അങ്കത്തിന് ഇറങ്ങുന്നത്. കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ബൗളിംഗ് കരുത്തിൽ പിടിച്ച് കെട്ടിയാണ് ചെന്നൈ എത്തുന്നതെങ്കിൽ മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ അടിച്ച് തോൽപ്പിച്ചാണ് ഡൽഹി പാഡണിയുന്നത്.

ഹർഭജൻ സിംഗ്, ഇമ്രാൻ താഹിർ, രവീന്ദ്ര ജഡേജ ത്രയമാണ് കോഹ്‌ലിപ്പടയെ എറിഞ്ഞിട്ടത്. ഈ ബൗളിംഗ് പടതന്നെയാണ് ധോണിയുടെ വിശ്വാസം. മറുവശത്ത് 27പന്തിൽ പുറത്താവാതെ 78 റൺസെടുത്ത റിഷഭ് പന്തും ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ എന്നിവരും ബാറ്റിംഗ് കരുത്ത് കാണിക്കും. അതേസമയം, ഫിറോസ് ഷാ കോട്‍ലയിലെ വേഗം കുറഞ്ഞ പിച്ചിൽ ബൗളർമാരുടെ മികവാകും നിർണായകമാവുക.