×
Home Latest News Kerala India World Business Entertainment Sports Health Technology

ശ്രീ​ല​ങ്ക​ന്‍ പേ​സ് ബൗ​ള​ര്‍ ല​സി​ത് മ​ലിം​ഗ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്നു വി​ര​മി​ക്കു​ന്നു

By David Sherfinski and Stephen Dinan - The Washington Times

സെ​ഞ്ചൂ​റി​യ​ന്‍: ശ്രീ​ല​ങ്ക​ന്‍ പേ​സ് ബൗ​ള​ര്‍ ല​സി​ത് മ​ലിം​ഗ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ നി​ന്നു വി​ര​മി​ക്കു​ന്നു. 2020ല്‍ ​ഓ​സ്ട്രേ​ലി​യ​യി​ല്‍ ന​ട​ക്കു​ന്ന ട്വ​ന്‍റി-20 ലോ​ക​ക​പ്പോ​ടെ വി​ര​മി​ക്കു​മെ​ന്ന് മ​ലിം​ഗ അറിയിച്ചു. 

എനിക്ക് ട്വന്റി 20 ലോകകപ്പില്‍ കളിക്കണം, എന്നിട്ട് കരിയര്‍ അവസാനിപ്പിക്കണം' - മലിംഗ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ 2020 ഒക്ടോബറിലും നവംബറിലുമായാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്. അതേസമയം ഈ വര്‍ഷത്തെ ഏകദിന ലോകകപ്പോടെ തന്റെ ഏകദിന കരിയറിന് അവസാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി-20​ക്ക് ശേ​ഷ​മാ​ണ് മു​ന്‍ ക്യ​പ്റ്റ​നാ​യ മ​ലിം​ഗ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. 2020 ഒ​ക്ടോ​ബ​ര്‍-​ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. 

ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് നേ​ര​ത്തെ ത​ന്നെ മ​ലിം​ഗ വി​ര​മി​ച്ചി​രു​ന്നു. 218 ഏ​ക​ദി​ന​ങ്ങ​ളി​ല്‍ 322 വി​ക്ക​റ്റും 72 ട്വ​ന്‍റി-20​യി​ല്‍ 97 വി​ക്ക​റ്റു​ക​ളും മ​ലിം​ഗ നേ​ടി​യി​ട്ടു​ണ്ട്. ഐ​പി​എ​ല്ലി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് താ​ര​മാ​യ ആ​ദ്യ ആ​റു മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ളി​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.