×
Home Latest News Kerala India World Business Entertainment Sports Health Technology

സമൂഹത്തില്‍ നടത്തുന്ന പൊതുപരിപാടികളും ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍

By David Sherfinski and Stephen Dinan - The Washington Times

സമൂഹത്തില്‍ നടത്തുന്ന പൊതുപരിപാടികളും ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ ലഭിക്കുന്നു. പൊതുപരിപാടികളുടെ ലൊക്കേഷന്‍ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഇനി മുതല്‍ ഗൂഗിള്‍ മാപ്പില്‍ നല്‍കുന്നത്. ഇതിനായുള്ള സംവിധാനം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

പരിപാടിയുടെ പേര്, സ്ഥലം തുടങ്ങിയ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ഇതിലൂടെ സാധിക്കും. അതുവഴി ആളുകള്‍ക്ക് ഏത് പരിപാടി കാണണം എന്ന് തീരുമാനിച്ച്‌ അവിടേക്ക് എത്തിച്ചേരുന്നതിനുള്ള ക്രമീകരണങ്ങളും മാപ്പ് സജ്ജമാക്കും.