×
Home Latest News Kerala India World Business Entertainment Sports Health Technology

മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി

By David Sherfinski and Stephen Dinan - The Washington Times

ഡീസല്‍ മോഡല്‍ കാറുകളില്‍ അടിമുടി മാറ്റത്തിനൊരുങ്ങി മാരുതി സുസുക്കി. എന്‍ജിനൊപ്പം ഗിയര്‍ബോക്സിലും കമ്ബനി മാറ്റം വരുത്തും. ഇതിന്റെ ഭാഗമായി പുതിയ സിയാസില്‍ ആറ് സ്പീഡ് മാനുവന്‍ ഗിയര്‍ബോക്സ് കമ്പനി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് ആദ്യമായാണ് ആറ് സ്പീഡ് ഗിയര്‍ബോക്സ് മാരുതി വാഹനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. DDiS 225 എന്ന് പേരു നല്‍കിയിരിക്കുന്ന ബിഎസ്-6 നിലവാരത്തിലുള്ള പുതിയ 1.5 ലിറ്റര്‍ എന്‍ജിന്‍ 95.17 പിഎസ് പവറും 225 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഈ എന്‍ജിനില്‍ ലഭിക്കില്ല. അതിനാല്‍ 28.09 കിലോമീറ്റര്‍ ഇന്ധനക്ഷമത നല്‍കിയിരുന്ന വാഹനത്തില്‍ 26.82 ഇന്ധനക്ഷമത പ്രതീക്ഷിക്കാം.