×
Home Latest News Kerala India World Business Entertainment Sports Health Technology

ഓപ്പറേഷന്‍ കിങ് കോബ്രയുടെ കണക്ടു കമ്മീഷ്ണര്‍ പദ്ധതിയുടെ നമ്പറിലേക്ക് ആദ്യ ദിവസം തന്നെ രഹസ്യവിവരങ്ങളുടെ പ്രവാഹം

By David Sherfinski and Stephen Dinan - The Washington Times

കൊച്ചി: ഓപ്പറേഷന്‍ കിങ് കോബ്രയുടെ ഭാഗമായി ആരംഭിച്ച കണക്ടു കമ്മീഷ്ണര്‍ പദ്ധതിയുടെ നമ്പറിലേക്ക് ആദ്യ ദിവസം തന്നെ രഹസ്യവിവരങ്ങളുടെ പ്രവാഹം. പൊതുജനങ്ങള്‍ക്ക് സിറ്റി പൊലീസ് കമീഷണറെ നേരിട്ടു വിളിച്ച് പരാതികളും വിവരങ്ങളും നിര്‍ദേശങ്ങളും കൈമാറുന്നതിനായി തുടങ്ങിയതാണ് കണക്ടു കമ്മീഷ്ണര്‍ പദ്ധതി.

(image)

ഈ പദ്ധതിയുടെ ഭാഗമായി 9497915555 എന്ന നമ്പറിലേക്കാണ് ആദ്യദിവസം തന്നെ നിരവധി രഹസ്യവിവരങ്ങള്‍ ലഭിച്ചത്. കുറ്റ കൃത്യങ്ങള്‍ തെളിയിക്കാനും കുറ്റവാളികളെ പിടികൂടാനും മയക്ക് മരുന്ന് പിടിക്കാനും സാമൂഹ്യ വിരുദ്ധരെ പിടിക്കാനും സഹായിക്കുന്നതരത്തില്‍ 187 രഹസ്യവിവരങ്ങളാണ് ഒറ്റ ദിവസംകൊണ്ട് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

നിലവില്‍ ഈ പദ്ധതിയിലൂടെ 10 മയക്കു മരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി ഷിഹാബ്, കൂവപ്പാടം രാധാകൃഷ്ണന്‍, പള്ളുരുത്തി ലെസ്ലിന്‍, പള്ളുരുത്തി നാസര്‍, ജോസ് എന്ന എബിന്‍, സാന്തോം കോളനി ബഷീര്‍, പൊന്നുരുന്നി ശരണ്‍, പച്ചാളം ദില്‍ജിത്ത്, ആലപ്പുഴ ഫിലിപ്പ് എബ്രഹാം, വടുതല ഡൈന്‍ ജേക്കബ്, കിസന്‍ കോളനി ജോസി, തമ്മനം സിജു, വെണ്ണല ഡാനിയല്‍, വെണ്ണല സുനീര്‍, പൈപ്പ്ലൈന്‍ നികേഷ്, ആലങ്ങാട് വിനോദ്, തമ്മനം കബീര്‍കുട്ടി, അജിന്‍ പോള്‍, വിഭാഷ്, സതീഷ്മേനോന്‍, സജീഷ്, പ്രകാശന്‍, ജിതിന്‍, മാലാഖ സജി എന്ന സജി, സെല്‍വന്‍, സുല്‍ഫിക്കര്‍, ബിനു, നിസാര്‍, ശശി, രാജീവന്‍, അബ്ദുല്‍ മനാഫ് എന്നിങ്ങനെ ഗുണ്ടാപ്രവര്‍ത്തനങ്ങളിലും സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുവന്നിരുന്നവരും പിടികിട്ടാപ്പുള്ളികളായി മുങ്ങിനടന്നിരുന്നവരുമായ 131 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

(image)

ഇതില്‍ മുന്‍കരുതല്‍ നടപടിയുടെ പേരില്‍ 47 പേര്‍ക്കെതിരെ നടപടിയെടുത്തു. അതോടൊപ്പം മോട്ടോര്‍വാഹന നിയമങ്ങള്‍ തെറ്റിച്ചതിന് പതിനായിരത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പിഴ ഈടാക്കി. വാറന്റ് നിലവിലിരിക്കെ മുങ്ങിനടന്നിരുന്ന 882 പേരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.

ആയിരത്തോളം റെയ്ഡുകള്‍ നടത്തി. ഇതിനോടകം 790 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 1443 പേരെ അറസ്റ്റ് ചെയ്തു. ലഹരിമരുന്നു വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി 100 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.