×
Home Latest News Kerala India World Business Entertainment Sports Health Technology

മുറ്റത്തെ തെച്ചിക്ക് ഗുണമുണ്ട്

By David Sherfinski and Stephen Dinan - The Washington Times

പണ്ടൊക്കെ തെച്ചിയില്ലാത്ത ഒരു വീടും നമ്മുടെ നാട്ടിന്‍ പുറത്ത് കാണാറില്ലായിരുന്നു. എല്ലാ വീട്ടിലും തെച്ചി ചെച്ചി പൂത്ത് കിടക്കും. അമ്പലത്തിലേക്കും മറ്റുമുള്ള ആവശ്യത്തിനായി തെച്ചിപ്പൂ ധാരാളം ഉപയോഗിക്കാറുണ്ടായിരുന്നു. ചുവന്ന് തുടുത്ത് ആരുടെയും മനം കവര്‍ന്നു നില്‍ക്കുന്ന അവ എല്ലാകാലത്തും പൂക്കള്‍ ചൂടിനിന്നിരുന്നു. വസന്തകാലത്ത് ചില വളക്കൂറുള്ള മണ്ണുകളില്‍ ഇല കാണാത്തവിധം അത് പൂത്തുലയും. അപ്പോള്‍ ചുവപ്പിന്റെ ഒരു ചെറുകുന്ന് നില്‍ക്കുന്നതുപോലെയുള്ള തോന്നലാണ് കാഴ്ചക്കാര്‍ക്ക്  ഇത് നല്‍കുക. ആധുനിക കാലത്തിന്റെ വരവോടെ നാടന്‍പൂക്കള്‍ കളം വിട്ടൊഴിഞ്ഞു. പരിഷ്‌കാരത്തിന്റെ പ്രതീകമായി പലതരം പൂക്കളെത്തി. പക്ഷേ അങ്ങനെ പിന്തള്ളേണ്ട ഒന്നല്ല നമ്മുടെ നാടന്‍ ചെക്കിപ്പൂ. അറിയാം തെച്ചിയുടെ ചില വിശേഷങ്ങള്‍... 

(image)

ആയുര്‍വേദത്തിലും ക്ഷേത്രാചാരത്തിലും ഒരുപോലെ ഉപയോഗിക്കുന്ന ഓന്നാണ് തെച്ചി. ഇക്‌സോറ കോക്‌സിനിയ എന്ന ശാസ്ത്രനാമമുള്ള ഈ കുറ്റിച്ചെടി റൂബിയേസി കുടുംബക്കാരനാണ്. ഇതിന് സംസ്‌കൃതത്തില്‍ രക്തലാ, പാടലി, പാരന്തി എന്നിങ്ങനെ പറയുന്നു. തെച്ചിക്ക് നൂറോളം വ്യത്യസ്ത ഇനങ്ങളുണ്ടെന്നു പറഞ്ഞാല്‍ ഒന്നു ഞെട്ടും ഏവരും. ആയുര്‍വേദത്തില്‍ പല ത്വക് രോഗങ്ങള്‍ക്കുമുള്ള മരുന്നാണ് ഇത്. വയറുവേദന , വയറിളക്കം, വ്രണം, ഗൊണോറിയ എന്നിവ ശമിപ്പിക്കാന്‍ വ്യത്യസ്ത രീതിയില്‍ ഇതിന്റെ വേരും പൂവും സമൂലവും ഉപയോഗിച്ചു വരുന്നുണ്ട്. പണ്ട് മാറാത്ത വ്രണങ്ങള്‍ക്ക് തെച്ചിപ്പൂവ് ചതച്ച് എണ്ണകാച്ചി പുരട്ടുന്ന രീതി ഉണ്ടായിരുന്നു. എന്തായാലും അഴകും ഔഷധ ഗുണവുമുള്ള ഒരപൂര്‍വ്വ പുഷ്പമാണ് നമ്മുടെ തെച്ചിപ്പൂവ്