×
Home Latest News Kerala India World Business Entertainment Sports Health Technology

വയനാട്ടിലെ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍ ; ചെടിയടക്കം ഉണങ്ങിക്കരിഞ്ഞു

By David Sherfinski and Stephen Dinan - The Washington Times

വയനാട്:  പ്രളയവും  പിന്നീടെത്തിയ വെയിലിനെയും തുടര്‍ന്ന്  പ്രതിസന്ധിയിലായിരിക്കുകയാണ് വയനാട്ടിലെ കൊക്കോ കര്‍ഷകര്‍.  ചെടിയടക്കം ഉണങ്ങിക്കരിഞ്ഞ് ഇരിക്കുകയാണ് ഇപ്പോള്‍ .വിലയിടിവും കര്‍ഷകരെ ഏറെ ബാധിച്ചിരിക്കുമ്പോഴാണ്  കാലാവസ്ഥയിലെ വ്യതിയാനം മൂലം കൃഷി നഷ്ടപ്പെട്ടത്ത്. അതോടെ കൊക്കോ കര്‍ഷകര്‍ കൊക്കോ കൃഷി പൂര്‍ണമായും ഉപേക്ഷിക്കേണ്ട സ്ഥിതിയാണ് .


തുടര്‍ച്ചയായ മഴയില്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്നാണ് കൊക്കോ ചെടികളുടെ നാശത്തിന് തുടക്കംകുറിച്ചത്. മേല്‍മണ്ണിലെ വെള്ളമിറങ്ങാതായതോടെ വെള്ളം കെട്ടിക്കിടന്ന് വേരുകള്‍ ചീഞ്ഞു. പിന്നീടെത്തിയ കനത്ത വെയിലില്‍ തണ്ട് ഉണങ്ങിക്കരിഞ്ഞു. ഇതോടെ വിളവെടുപ്പിന് പാകമായ കൊക്കോ, ചെടിയില്‍ തന്നെ കരിയാന്‍ തുടങ്ങി.ഇപ്പോള്‍ ഏക്കറുകണക്കിന് തോട്ടങ്ങളിലെ കൊക്കോ ചീഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. ചെടികള്‍ ഉണങ്ങി നിലംപതിക്കുന്ന കാഴ്ചയാണിപ്പോള്‍ തോട്ടങ്ങളില്‍.

വര്‍ഷത്തില്‍ മൂന്ന്, നാല് തവണ വിളവ് നല്‍കുന്ന കൊക്കോ, വവ്വാല്‍, കുരങ്ങ്, മാന്‍ എന്നിവയില്‍നിന്ന് സംരക്ഷിച്ച് പോന്ന കര്‍ഷകരിപ്പോള്‍ ഇതിനായി ചെലവാക്കിയ പണംപോലും ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.കഴിഞ്ഞ വര്‍ഷം കിലോയ്ക്ക് 250 രൂപ ഉണ്ടായിരുന്ന കൊക്കോ കുരുവിന് ഇത്തവണ 170 രൂപ മാത്രമാണുള്ളത്. തൊണ്ട് പൊളിച്ചതിന് 40 രൂപയും തൊണ്ടടക്കം 11 രൂപയുമായി ഇത്തവണ കൊക്കോയുടെ വിലയില്‍ ഇടിവ് വന്നു.