×
Home Latest News Kerala India World Business Entertainment Sports Health Technology

‘മോദി ഗുജറാത്തിന്‍റെ കശാപ്പുകാരന്‍’; അ​ധി​ക്ഷേ​പി​ച്ച്‌ പാക് ഭരണകക്ഷിയായ പിടിഐ

By David Sherfinski and Stephen Dinan - The Washington Times

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ഗു​ജ​റാ​ത്തി​ന്‍റെ ക​ശാ​പ്പു​കാ​ര​നെ​ന്നും പു​തു​ത​ല​മു​റ ഹി​റ്റ്ല​റെ​ന്നും വി​ശേ​ഷി​പ്പി​ച്ച്‌ പാ​ക്കി​സ്ഥാ​നി​ലെ ഭ​ര​ണ​പ​ക്ഷ പാ​ര്‍​ട്ടി​യാ​യ പി​ടി​ഐ. ട്വി​റ്റ​റി​ലാ​യി​രു​ന്നു പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്രീ​ക് ഇ ​ഇ​ന്‍​സാ​ഫ് പാ​ര്‍​ട്ടി​യു​ടെ അ​ധി​ക്ഷേ​പം. പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ പാ​ര്‍​ട്ടി​യാ​ണി​ത്.

ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തെ പ​രാ​മ​ര്‍​ശി​ച്ചും ജ​മ്മു കാ​ഷ്മീ​രി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച​മാ​ണു പി​ടി​ഐ​യു​ടെ ട്വീ​റ്റു​ക​ള്‍. ഗു​ജ​റാ​ത്തി​ന്‍റെ ക​ശാ​പ്പു​കാ​ര​ന്‍ എ​ന്നു മോ​ദി​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന ചി​ത്ര​ത്തോ​ടെ​യാ​ണു ട്വീ​റ്റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. ഗു​ജ​റാ​ത്തി​ല്‍ ആ​യി​ര​ത്തി​ലേ​റെ മു​സ്ലിം​ക​ളു​ടെ കൂ​ട്ട​ക്കൊ​ല​യ്ക്കു മോ​ദി നേ​രി​ട്ടു നേ​തൃ​ത്വം ന​ല്‍​കി, ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി ഇ​ന്ത്യ​യെ ശു​ദ്ധീ​ക​രി​ക്കാ​നാ​ണു മോ​ദി​യു​ടെ ശ്ര​മം, ആ​ര്‍​എ​സ്‌എ​സ് ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​ത്തെ ക​ശാ​പ്പ് ചെ​യ്തു, കാ​ഷ്മീ​രി​ല്‍ ഫാ​ഷി​സം ന​ട​പ്പാ​ക്കു​ന്നു എ​ന്നി​ങ്ങ​നെ പോ​കു​ന്നു പി​ടി​ഐ​യു​ടെ അ​ധി​ക്ഷേ​പ​ങ്ങ​ള്‍.

പാക് അധീന കശ്മീരിന്‍റെ തലസ്ഥാനമായ മുസഫറബാദില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ റാലി നടക്കാനിരിക്കെയാണ് പിടിഐയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പരാമര്‍ശമുണ്ടായിരിക്കുന്നത്. കശ്മീരില്‍ അടിയന്തരമായി ഇടപെടണമെന്ന പാകിസ്ഥാന്‍റെ ആവശ്യം ഐക്യരാഷ്ട സഭ  സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് നിരാകരിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും ഒരുപോലെ ആവശ്യപ്പെട്ടാലേ മധ്യസ്ഥതയുള്ളു എന്ന നിലപാടിൽ മാറ്റമില്ലെന്നാണ് സെക്രട്ടറി ജനറൽ വ്യക്തമാക്കിയത്. 

കശ്മീരിലേക്ക് രാജ്യാന്തര ശ്രദ്ധ ആകർഷിക്കാനുള്ള ഈ ശ്രമം വിജയിക്കാത്ത സാഹചര്യത്തിലാണ് റാലി നടത്താനുള്ള ഇമ്രാന്‍ ഖാന്‍റെ നീക്കം. ഇന്ത്യന്‍ സേന കശ്മീരില്‍ തുടരുന്ന ചൂഷണത്തെക്കുറിച്ച് ലോകത്തെ അറിയിക്കാനും പാകിസ്ഥാന്‍ കശ്മീരികള്‍ക്കൊപ്പമാണെന്ന് തെളിയിക്കാനുമാണ് മുസാഫറബാദിലെ റാലിയെന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്.