×
Home Latest News Kerala India World Business Entertainment Sports Health Technology

ടാറ്റ മോഡല്‍ ഇനി പുതിയ രംഗത്തേക്ക്;  ടാറ്റ ഇനി ബിഎസ്-6 എന്‍ജിനില്‍ ഹെക്സ എത്തിക്കാനൊരുങ്ങുന്നു

By David Sherfinski and Stephen Dinan - The Washington Times

ടാറ്റ മോഡല്‍ ഇനി പുതിയ രംഗത്തേക്ക് തയാറെടുക്കുന്നു. അതായത് ടാറ്റ ഇനി ബിഎസ്-6 എന്‍ജിനില്‍ ഹെക്സ എത്തിക്കാനൊരുങ്ങുന്നു. സ്വന്തം നാട്ടില്‍ ഏറെ വൈകി അംഗീകാരം ലഭിച്ചുതുടങ്ങിയ വാഹനങ്ങളാണ് ടാറ്റയുടേത്. ഈ അംഗീകാരം നേടി നല്‍കിയതില്‍ പ്രധാനപ്പെട്ട വാഹനമാണ് ടാറ്റയുടെ എസ്യുവി മോഡലായ ഹെക്സ. അതുകൊണ്ട് തന്നെ ഈ വാഹനം തുടരുമെന്നാണ് ടാറ്റ അറിയിച്ചിരിക്കുന്നത്. ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റര്‍ മോഡല്‍ എത്തുന്നതോടെ ഹെക്സയുടെ ഉത്പാദനം അവസാനിപ്പിക്കുമെന്നും ബിഎസ്-6 നിലവാരത്തിലേക്ക് ഹെക്സ മാറുന്നില്ലെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

അതേസമയം ഹെക്സ ബിഎസ്-6 എന്‍ജിനിലേക്ക് മാറുന്നുണ്ടെന്നാണ് നിര്‍മാതാക്കള്‍ ഇപ്പോള്‍ അറിയിച്ചിരുക്കുന്നത്. ടാറ്റയുടെ ഡിസൈന്‍ ശൈലിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വാഹനം എന്ന് നിസംശയം അവകാശപ്പെടാന്‍ സാധിക്കുന്ന വാഹനമാണ് ഹെക്സ. സ്‌റ്റൈലിലും ഫീച്ചറിലും ഡ്രൈവിലുമെല്ലാം ടാറ്റയുടെ തന്നെ മറ്റ് മോഡലുകളുമായി യാതൊരു സാമ്യവും ഈ വാഹനത്തിനില്ല. മാത്രമല്ല വലിയ ഗ്രില്ലും എയര്‍ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രിപ്പുകളുമാണ് ടാറ്റയുടെ പരമ്പരാഗത മുഖത്തില്‍ നിന്ന് ഹെക്സയ്ക്ക് മോചനം നല്‍കിയത്. കൂടാതെ പ്രൊജക്ഷന്‍ ഹെഡ്ലാപുകളും, ഡേ ടൈം റണ്ണിങ് ലൈറ്റുകളും മുന്‍ഭാഗത്ത് സ്പോട്ടി ഭാവം നല്‍കിയിരുന്നു.