×
Home Latest News Kerala India World Business Entertainment Sports Health Technology

നിത്യഹരിതമാം നിത്യ വഴുതന

By David Sherfinski and Stephen Dinan - The Washington Times

പാടങ്ങളും തൊടികളും പറമ്പുകളും ഫഌറ്റിന്റെയും കെട്ടിടങ്ങളുടെ വരവോടെ ഇല്ലാതായി. അതോടെ പറമ്പിലെ പച്ചക്കറി കൃഷിയും മറ്റും നശിച്ചു. വിഷമയമായ പച്ചക്കറികള്‍ തിന്ന് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നശിച്ചത് മിച്ചം എന്ന നിലയിലായി കാര്യങ്ങള്‍. അവസാനം കണ്ടെത്തിയതാണ് ബാല്‍ക്കണി ഗാര്‍ഡനും ടെറസ്സിലെ കൃഷിയും. പൂച്ചെടികളോ പച്ചക്കറകളോ ടെറസ്സിലും ബാല്‍ക്കെണിയിലും പ്രത്യേക രീതിയില്‍ വളര്‍ത്തിയെടുക്കാമെന്നായി. ഇങ്ങനെ വളര്‍ത്തിയെടുക്കാവുന്ന പച്ചക്കറികളില്‍ ഒന്നാണ് നിത്യ വഴുതന.

(image)

മതിലിലും മട്ടുപ്പാവിലും ചെടിച്ചട്ടിയിലും ഗ്രോബാഗിലും പടര്‍ത്താവുന്ന ഗ്രാമ്പുവിന്റെ ആകൃതിയുള്ള, അതിനേക്കാള്‍ മൂന്നോ നാലോ ഇരട്ടി വലുപ്പമുള്ള, പച്ചക്കറികളില്‍ ഇത്തിരിക്കുഞ്ഞനായ, കായ്പിടിച്ചു കഴിഞ്ഞാല്‍ നിത്യവും വിളവെടുക്കാവുന്ന, കാത്സ്യത്തിന്റെയും അയേണിന്റെയും അളവ് ഉയര്‍ന്ന തോതിലുള്ള, ഒരു നാടന്‍ പച്ചക്കറിയിനമാണ് ഇത്. പേരില്‍ മാത്രം വഴുതനയോട് ബന്ധമുള്ള വള്ളിച്ചെടിയാണ് നിത്യവഴുതന. മനോഹരമായ പൂക്കള്‍ വിരിയുന്നതിനാല്‍ അലങ്കാരച്ചെടിയായും നിത്യവഴുതനയെ വളര്‍ത്തിവരുന്നു. പ്രത്യേകിച്ച് പരിചരണവും വേണ്ട, കീടങ്ങളുടെ ശല്യവും കുറവെന്നതിനാല്‍ ഇത് വളര്‍ത്താന്‍ യാതൊരു പ്രയാസവുമില്ല. തോരന്‍, മെഴുക്കുപുരട്ടി ഉപ്പേരി എന്നിവയുണ്ടാക്കാന്‍ അനുയോജ്യമാണ് നിത്യവഴുതന.

(image)

താരതമ്യേന ചെറിയ വിത്തുകളായതുകൊണ്ട് വഴുതന വര്‍ഗങ്ങള്‍ മുളപ്പിക്കുന്നതുപോലെത്തന്നെ തവാരണകളിലും തടങ്ങളിലും വിത്ത് പാകി മുളപ്പിച്ചെടുത്തതിന് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞ് മാറ്റി നടാം. കാര്യമായ വളപ്രയോഗം ഈ ചെടിക്ക് ആവശ്യമില്ല. ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, ഇല കൊണ്ടുള്ള പുതയിടല്‍ എന്നിവയാണു സാധാരണ വള പ്രയോഗം. മട്ടുപ്പാവിലും ഗ്രോബാഗിലും ഈ ചെടി നടാം.
നട്ട് 40 ദിവസം കൊണ്ട് വള്ളികള്‍ വളര്‍ന്നു കായ്കളുണ്ടാകും.